ജനാധിപത്യവും – സായുധപോരാട്ടവും
കേരളത്തില്‍ പലയിടങ്ങളിലും അടുത്തകാലത്തായി മാവോയിസ്റ്റ് ലേബലില്‍ അക്രമസമരങ്ങള്‍ അരങ്ങേറുന്നുണ്ട്. അവയെ ചെറുക്കാനെന്ന പേരില്‍ കേരളപോലീസ്, ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകരേയും, കൂട്ടായ്മകളേയും, സമരങ്ങളേയും നിരന്തര നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കുകയും അനാവശ്യ ഇടപെടലുകളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുപോരുന്നു. അത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കിടയില്‍, നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തെ മാവോവാദികള്‍ക്കൊപ്പം പങ്കിടുന്നവരായി ധാരാളമാളുകളുണ്ട്. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ മാവോവാദികള്‍ മുന്നോട്ടുവെക്കുന്ന സായുധസമരത്തെ അവര്‍ അംഗീകരിക്കുന്നില്ല. ഈ നിര്‍ണ്ണായക വ്യത്യാസത്തെ സംവാദങ്ങള്‍ക്കു അനുഗുണമാംവിധം കൃത്യമായും വിശദമായും രേഖപ്പെടുത്തേണ്ട ആവശ്യം അഹിംസാത്മകസമീപനമുള്ള പലരിലും ഈയിടെ കാര്യമായി അനുഭവപ്പെടുന്നുണ്ട്. അവരിലൊരാളെന്ന നിലയ്ക്ക്, മാവോപക്ഷ സായുധപോരാട്ടത്തിലെ ദാര്‍ശനികവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച ചില നിരീക്ഷണങ്ങളാണ് ചുവടെ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed